വളര്‍ത്തു നായക്ക് നടക്കാന്‍ ഡല്‍ഹിയിലെ സ്‌റ്റേഡിയം ഒഴിപ്പിച്ച് ഐഎഎസ് ദമ്പതികള്‍; ഭര്‍ത്താവിന് ലഡാക്കിലേക്കും, ഭാര്യയ്ക്ക് അരുണാചല്‍ പ്രദേശിലേക്കും സ്ഥലംമാറ്റം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: വളര്‍ത്തു നായക്ക് നടക്കാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികള്‍ക്കെതിരെ നടപടി. ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സഞ്ഡീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും, ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റി.

Advertisment

സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുകയായിരുന്ന കായികതാരങ്ങളോടും പരിശീലകരോടും വൈകിട്ട് ഏഴിന് മുമ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഐഎഎസ് ഓഫീസറുടെ നായക്ക് നടക്കാന്‍ വേണ്ടിയാണ് തങ്ങളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതെന്നായിരുന്നു കായികതാരങ്ങളുടെ ആരോപണം.

Advertisment