കര്‍ഷകസമര നേതാവ് രാകേഷ് ടികായതിന് നേരെ ബെംഗളൂരുവിൽ മഷിയേറ്, ഹാളിൽ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും-വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

ബെംഗളൂരു: കർഷക സമര നേതാവ് രാകേഷ് ടികായതിനു നേരെ ബെംഗളൂരുവിൽ ആക്രമണം. വാർത്താ സമ്മേളനത്തിനിടെ ടികായതിന്റെ മുഖത്തേക്ക് ഒരു സംഘമാളുകൾ മഷി ഒഴിക്കുകയായിരുന്നു. മഷിപ്രയോഗത്തിന് ശേഷം ഇരുവിഭാഗങ്ങള്‍ തമ്മില്‍ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും നടന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിൽ ഇത് വ്യക്തമാണ്.

Advertisment

ഭാരതീയ കിസാൻ യൂണിയൻ നേതാവായ രാകേഷ് ടികായത്, കർണാടകയിലെ കർഷക നേതാവ് പണം വാങ്ങുന്നതു ഒളിക്യാമറയിൽ കുടുങ്ങിയ സംഭവം വിശദീകരിക്കാനാണു വാർത്താസമ്മേളനം വിളിച്ചത്. സാധാരണ ജനങ്ങള്‍ക്ക് പോലീസിന് ഒരു സുരക്ഷയും നല്‍കാന്‍ കഴിയുന്നില്ലെന്ന് രാകേഷ് ടികായത്ത് സംഭവത്തിന് ശേഷം ആരോപിച്ചു.

Advertisment