വ്യാജ റിവ്യൂ ഇട്ട് ഉപഭോക്താക്കളെ പറ്റിക്കാന്‍ നോക്കണ്ട, ഇനി പണി കിട്ടും! ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കായി പുതിയ സംവിധാനം വികസിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു; വിശദാംശങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കസ്റ്റമര്‍ റിവ്യൂ പരിശോധിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ റിവ്യൂവിന് വലിയ പ്രാധാന്യമാണ് ഉപഭോക്താക്കള്‍ നല്‍കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും റിവ്യൂവില്‍ പറയുന്നതിന് വിപരീതമായ ഉത്പന്നമായിരിക്കും ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാജ റിവ്യൂ നല്‍കുന്നത് തടയാന്‍ പുതിയ സംവിധാനം അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

Advertisment

ഉപഭോക്തൃകാര്യ മന്ത്രാലയവും അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും അവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അവലോകനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. വ്യാജ റിവ്യൂ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാന്‍ ഇതിനെതിരെ നിയമപരമായ നടപടികള്‍ ഇനി ഉണ്ടാകും.

മികച്ച സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പുതിയ സംവിധാനം വികസിപ്പിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്‌സും തീരുമാനിച്ചിട്ടുണ്ട്. ഇതിനെ വിവിധ ഇ-കൊമേഴ്‌സ് കമ്പനികള്‍ സ്വാഗതം ചെയ്തു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകള്‍ പരിശോധിക്കാന്‍ നിയമങ്ങള്‍ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisment