/sathyam/media/post_attachments/3LJ4OhIraJelxZUxY72Y.jpg)
വഡോദര: ഗുജറാത്തിലെ വഡോദരയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ദീപക് നൈട്രേറ്റ് ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുക വളരെ ദൂരത്തേക്കു വരെ വ്യാപിച്ചു.
പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഏഴു ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിക്കുള്ള കാരണം വ്യക്തമല്ല.