ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
Advertisment
ഹൈദരാബാദ്: തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രേശഖരറാവുവിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്ത്. സംഭവം നടന്നിട്ട് അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിച്ചില്ലെന്നും, കേസിലെ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും ബിജെപി തെലങ്കാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ ആരോപിച്ചു.
"ഇത്തരം സംഭവമുണ്ടായാല്‍ ഡ്രോണ്‍ ക്യാമറകള്‍ സൂചന നല്‍കുമെന്നാണ് കെ.ചന്ദ്രശേഖര റാവുവും കെ.ടി. രാമറാവുവും പറഞ്ഞത്. അതെങ്ങനെയാണ് ഇപ്പോള്‍ പരാജയപ്പെട്ടത്? ഇവിടെ കാര്യങ്ങള്‍ ശരിയാക്കാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ബുള്‍ഡോസര്‍ എത്തും'', ബന്ദി സഞ്ജയ് കുമാര്‍ പറഞ്ഞു.