നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
പട്‌ന: ബിജെപിയുടെ പ്രവര്‍ത്തനരീതി മൂലം രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സംപൂർണ ക്രാന്തി ദിന പരിപാടിയിൽ പുറത്തുവിട്ട വീഡിയോയിലാണ് ലാലുവിന്റെ പരാമർശം.
"ബിജെപിയുടെ പ്രവര്‍ത്തനരീതി മൂലം രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും എതിരെ ഒന്നിക്കാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നമ്മൾ ഒറ്റക്കെട്ടായി പോരാടണം, നമ്മൾ വിജയിക്കും," അദ്ദേഹം പറഞ്ഞു.
48 വർഷം മുമ്പ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥി നേതാക്കളെന്ന നിലയിൽ ഏകാധിപത്യത്തിനെതിരെ പോരാടി. ഇപ്പോഴും ആ പോരാട്ടം തുടരുകയാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.