/sathyam/media/post_attachments/EBprDEtXiMgywjRDEFU1.jpg)
ന്യൂഡല്‍ഹി: പ്രവാചകനെതിരായ വിവാദപരാമര്‍ശത്തില്‍ ബിജെപി നേതാവ് നൂപുർ ശര്‍മ, നവീൻ കുമാര്‍ ജിൻഡാല്‍ എന്നിവർക്കെതിരെ ഡൽഹിയിലും യുപിയിലെ സഹറാൻപുരിലും വൻ പ്രതിഷേധം. കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷമാണ് പ്രതിഷേധം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് മസ്ജിദ് ഇമാം അറിയിച്ചു. ‘ആരാണു പ്രതിഷേധിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. അവർ എഐഎംഐഎമ്മിന്റെയും അസദുദ്ദീൻ ഉവൈസിയുടെയും ആളുകളാണെന്നാണു തോന്നുന്നത്. അവർക്കു പ്രതിഷേധിക്കണമെങ്കിൽ ആകാം, പക്ഷേ ഞങ്ങൾ പിന്തുണയ്ക്കില്ല’– ഇമാം ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
വിവാദപരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ നീക്കംചെയ്‌തെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.