കോണ്‍ഗ്രസിനെ ഇഷ്ടം, അതുകൊണ്ട് അവര്‍ക്ക് വോട്ട് ചെയ്തു! രാജ്യസഭ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്ന് വ്യക്തമാക്കി ജെഡിഎസ് എംഎല്‍എ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബെംഗളൂരു: കോണ്‍ഗ്രസിനെ ഇഷ്ടമായതിനാലാണ് അവരുടെ സ്ഥാനാര്‍ത്ഥിക്ക് രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്ന് ജെഡിഎസ് എംഎല്‍എ കെ. ശ്രീനിവാസ ഗൗഡ. ജെഡിഎസ് വിട്ട് കോൺഗ്രസിൽ ചേരാനുള്ള ആഗ്രഹം മുൻപ് പരസ്യമാക്കിയിട്ടുള്ള നേതാവാണ് ശ്രീനിവാസ ഗൗഡ.

ജെഡിഎസിന്റെ മറ്റൊരു എംഎൽഎ എസ്.ആർ.ശ്രീനിവാസ് ബാലറ്റ് പേപ്പറിൽ ഒന്നും കുറിക്കാതെ വോട്ടു പാഴാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ജെഡിഎസിന്റെ രണ്ട് എംഎൽഎമാർ പാർട്ടിക്കു വേണ്ടി വോട്ട് ചെയ്തില്ലെന്ന് പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമിയും പറഞ്ഞു.

കോൺഗ്രസ് കുതിരക്കച്ചവടം നടത്തുകയാണെന്നും പല നേതാക്കളും ആ കെണിയിൽ വീണുപോകുന്നതാണെന്നുമാണ് ജെഡിഎസിന്റെ ആരോപണം.

Advertisment