ഗോവ: അഖില ഭാരതീയ ഹിന്ദു രാഷ്ട്ര സമ്മേളനം കഴിഞ്ഞ 10 വർഷങ്ങളായി ഗോവയിൽ നടന്നു വരുന്നു. ഈ സമ്മേളനങ്ങളിലൂടെ ഹിന്ദു രാഷ്ട്ര വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. അതിനുശേഷം, ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ബിജെപിയുടെ വക്താവായിരിക്കെ ഇസ്ളാമുമായി ബന്ധപ്പെട്ട് നുപൂർ ശർമ നടത്തിയ പ്രസ്താവനയ്ക്കെതിരെ ലോകത്തെ പല ഇസ്ളാമിക രാഷ്ട്രങ്ങളും ഒന്നിച്ച് ഭാരതത്തിനെതിരെ രംഗത്തെത്തി. ഭാരതത്തെ ആക്രമിക്കുമെന്ന് അൽ ഖാഇദ നേരിട്ട് ഭീഷണിപ്പെടുത്തി.
പക്ഷെ ഹിന്ദുക്കൾ ശിവലിംഗത്തെ ജലധാരയായോ, ഹിന്ദു ഗുപ്തംഗമായോ (ശിവലിംഗം) ആരാധിക്കുന്നതെന്തിന് എന്നു പറഞ്ഞ് ഹിന്ദുക്കളുടെ മതവികാരം ബോധപൂർവം അവഹേളിക്കുന്ന വർക്കെതിരെ ആരും പ്രതിഷേധിക്കുന്നതായി കാണുന്നില്ല. ഇതിൽ നിന്ന്, ലോകത്തിന് ഹിന്ദുക്കളുടെ ഒരു രാഷ്ട്രമെങ്കിലും ആവശ്യമായി വരുന്നത് എന്തു കൊണ്ടാണ് എന്ന് വ്യക്തമാകുന്നു.
ഗോവയിലെ പനാജിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഹിന്ദു ജനജാഗൃതി സമിതിയുടെ രാഷ്ട്രീയ മാർഗദർശക് സദ്ഗുരു (ഡോ.) ചാരുദത്ത് പിംഗലെയാണ് ഈ വിവരം അറിയിച്ചത്. 2022 ജൂൺ 12 മുതൽ 18 വരെ ഗോവയിലെ പോണ്ടയിലെ രാമനാഥി എന്ന സ്ഥലത്തെ ശ്രീ രാമനാഥി ക്ഷേത്രത്തിൽ പത്താമത് അഖില ഭാരതീയ ഹിന്ദു രാഷ്ട്ര സമ്മേളനം നടക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഭാരത് മാതാ കീ ജയ് സംഘടനയുടെ ഗോവ രാജ്യ സംഘചാലക് സുഭാഷ് വെലിങ്കർ, ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ വക്താവ് രമേശ് ശിന്ദേ, സനാതൻ സംസ്ഥയുടെ വക്താവ് ചേതൻ രാജഹംസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
യു.എസ്.എ., യൂ.കെ, ഹോങ്കോങ്, സിംഗപ്പൂർ, ഫിജി, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും, ഭാരതത്തിലെ 26 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 350 ഹിന്ദു സംഘടനകളുടെ 1000-ത്തിലധികം പ്രതിനിധികളെയാണ് ക്ഷണിച്ചിരിക്കുന്നത് എന്ന് ദേശീയ വക്താവ് രമേശ് ശിന്ദേ പറഞ്ഞു.
കാശിയിലെ (വാരാണസിയിലെ) ജ്ഞാനവാപി മസ്ജിദ്, മഥുര വിമോചന പ്രസ്ഥാനം, ആരാധനാലയ നിയമം, കശ്മീരിലെ ഹിന്ദുക്കളുടെ കൊലപാതകങ്ങൾ, എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ചകൾ നടക്കുക. ഇവ കൂടാതെ ഹിജാബ് പ്രക്ഷോഭം, ഹലാൽ സർട്ടിഫിക്കറ്റ് - സാന്പത്തിക ജിഹാദ്, ഹിന്ദുക്കളുടെ സംരക്ഷണം, ക്ഷേത്ര-സംസ്കാര-ചരിത്രത്തിന്റെ സംരക്ഷണം, മതപരിവർത്തനം, മുതലായവയെക്കുറിച്ചും ചർച്ച ചെയ്യുന്നതാണ്.
ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ പ്രധാനമായും സി.ബി.ഐ. മുൻ ഡയറക്ടർ നാഗേശ്വർ റാവു, കാശിയിലെ ജ്ഞാനവാപി മസ്ജിദിനെതിരെ നിയമപോരാട്ടം നടത്തുന്ന അഡ്വ. ഹരിശങ്കർ ജെയിൻ, ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസിന്റെ ദേശീയ വക്താവ് വിഷ്ണു ശങ്കർ ജെയിൻ, തെലങ്കാനയിലെ പ്രശസ്ത ബി.ജെ.പി. എംഎൽഎ ടി. രാജാ സിംഗ്, പനൂൻ കശ്മീരിലെ രാഹുൽ കൌൾ, നിരവധി മുതിര്‍ന്ന അഭിഭാഷകർ, വ്യവസായികൾ, ബുദ്ധിജീവികൾ, എഴുത്തുകാർ, റിപ്പോർട്ടർമാർ, ക്ഷേത്രങ്ങളുടെ ട്രസ്റ്റികൾ, സമാന ചിന്താഗതിക്കാരായ സാമൂഹിക-ദേശീയ-ആത്മീയ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു.
ഭാരത് സേവാശമ്രം സംഘത്തിലെ സ്വാമി സായുങ്ക്താനന്ദജി മഹാരാജ്, ഇന്റർനാഷണൽ വേദാന്ത സൊസൈറ്റിയുടെ സ്വാമി നിർഗുണാനന്ദഗിരിജി മഹാരാജ് തുടങ്ങിയവരുടെ സാന്നിദ്ധ്യവും സമ്മേളനത്തിന് ചാരുതയേകും.
ഈ സമ്മേളനത്തിന് ഭാരതത്തിലെന്പാടുമുള്ള 58-ലധികം ഹിന്ദു സംഘനടകൾ, സർവകലാശാലകൾ, അഭിഭാഷക സംഘടനകൾ, റിപ്പോർട്ടർമാർ, വ്യവസായികൾ തിടങ്ങിയവരിൽ നിന്നും പിന്തുണാ കത്തുകൾ ലഭിച്ചു.
ഹിന്ദു ജനജാഗൃതി സമിതിയുടെ വെബ്സൈറ്റിൽ പത്താം അഖില ഭാരതീയ ഹിന്ദു രാഷ്ട്ര സമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. അതുപോലെ, ഇത് സമിതിയുടെ യൂട്യൂബ് ചാനലായ HinduJagruti-യിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.