വെർച്വൽ പോര് ; സൈബർ ലോകത്ത് തരംഗമായി മാറിയ ത്രെഡ്സ് ലോഗോയെ ചൊല്ലി തമിഴരും മലയാളികളും രംഗത്ത്

New Update

publive-image

ചെന്നൈ: സൈബർ ലോകത്ത് തരംഗമായി മാറിയ ത്രെഡ്സ് ലോഗോയെ ചൊല്ലി വെർച്വൽ പോര് മുറുകുന്നു. തമിഴരും മലയാളികളും തമ്മിലാണ് ഇത്തവണ രസകരമായ വെർച്വൽ പോര് നടക്കുന്നത്.

Advertisment

മലയാളം യൂണികോഡ് ലിപിയിലെ ‘ത്ര’യോടും, ‘ക്ര’യോടും ലോഗോയ്ക്ക് സാമ്യമുണ്ടെന്നാണ് മലയാളികളുടെ വാദം. എന്നാൽ, തമിഴ് ലിപിയിലെ ‘കു’ പോലെയാണ് ലോഗോ എന്നാണ് തമിഴരുടെ വാദം.

ഒറ്റനോട്ടത്തിൽ ആപ്പിന്റെ ലോഗോ കണ്ടാൽ ‘@’ ചിഹ്നം പോലെയാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ലോഗോ ജിലേബിയെ പോലെയാണെന്ന് പറയുന്ന ആളുകളും ഉണ്ട്. നിലവിൽ, ലോഗോയെക്കുറിച്ച് സക്കർബർഗോ, മെറ്റയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, ലോഗോയ്ക്ക് പുറമേ, ഇലോൺ മസ്ക് vs സക്കർബർ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞുള്ള പോരും ആരംഭിച്ചിട്ടുണ്ട്. ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചിട്ടുള്ളത്.

മണിക്കൂറുകൾ കൊണ്ട് നിരവധി ഉപഭോക്താക്കളെ നേടാൻ കഴിഞ്ഞു എന്നതാണ് ത്രെഡ്സിന്റെ പ്രധാന പ്രത്യേകത. ഇൻസ്റ്റഗ്രാമിന്റെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ഇതിനോടകം ത്രെഡ്സ് സ്വന്തമാക്കിയിട്ടുണ്ട്.

Advertisment