ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Advertisment
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫഡ്‌നാവിസ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
മുംബൈ നഗരത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ അക്രമത്തിന് തുനിഞ്ഞേക്കുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഫഡ്‌നാവിസിന്റെയും, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും സ്വകാര്യ വസതികളില്‍ സുരക്ഷ ശക്തമാക്കി. മുംബൈയിലെ ശിവസേന ഭവനിലും കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.