ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപടെല്‍ ആവശ്യപ്പെട്ട് അയച്ച കത്ത് രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. വയനാട്ടിലെ തന്റെ ഓഫീസിന് നേരെ എസ്എഫ്ആ ആക്രമണം നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ കത്ത് പുറത്തുവിട്ടത്.
Advertisment
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്.
ഇതിന് പിന്നാലെയാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ താന്‍ ഇടപെട്ടതിന്റെ തെളിവ് അദ്ദേഹം പുറത്തുവിട്ടത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും താന്‍ കത്തയച്ചിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.