ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Advertisment
മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പമുള്ള എംഎല്‍എമാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഒപ്പിടുന്നതെന്ന് വിമതസംഘത്തിലുണ്ടായിരുന്നു കൈലാസ് പാട്ടീല്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധി നേരിടുകയാണെന്നും സൂറത്തില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു.
ജൂൺ 20 ന് ഏക്നാഥ് ഷിന്‍ഡെ താനെയിൽ നടത്തിയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ പോയതായിരുന്നു. എന്നാൽ മഹാരാഷ്ട്രയിൽ നിന്ന് കാർ പുറപ്പെട്ടപ്പോൾ സംശയം തോന്നി. എംഎൽഎമാരേയും കൊണ്ട് സൂറത്തിലേക്ക് പോയ കാറിൽ നിന്ന് രക്ഷപ്പെട്ട് കിലോമീറ്ററോളം നടന്നും ഇരുചക്രവാഹനത്തിലും ട്രക്കിലുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എന്തുതന്നെ ആയാലും ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെയാണെന്ന് കൈലാസ് പാട്ടീൽ പറഞ്ഞു.