ശിവസേന വിടുന്നത് മരിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞിരുന്ന ആളുകളാണ് ഇന്ന് ഓടി പോയിരിക്കുന്നത്, ശിവസേനയുടെയും താക്കറെയുടെയും പേരുകൾ ഉപയോഗിക്കാതെ എത്ര ദൂരം നിങ്ങൾക്കു പോകാനാകും! ‌ഷിൻഡെയുടെ മകനും എംപി, എന്തുകൊണ്ട് എന്റെ മകനെ മാത്രം ലക്ഷ്യം വയ്ക്കുന്നു-ഷിന്‍ഡെയ്‌ക്കെതിരെ ഉദ്ധവ്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ശിവസേന വിടുന്നത് മരിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞിരുന്ന ആളുകളാണ് ഇന്ന് ഓടി പോയിരിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെയും താക്കറെയുടെയും പേരുകൾ ഉപയോഗിക്കാതെ എത്ര ദൂരം അവര്‍ക്ക് പോകാനാകുമെന്നും ഉദ്ധവ് ചോദിച്ചു.

Advertisment

"ഷിൻഡെയ്ക്ക് ഞാൻ എല്ലാം നൽകി. ഞാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പു പോലും കൊടുത്തു. അയാളുടെ മകനും എംപിയാണ്. എന്നിട്ടും ആരോപണങ്ങളെല്ലാം എന്റെ മകനു നേരെയാണ് ഉയർത്തുന്നത്. ഒരു അധികാരക്കളിക്കും ഞാനില്ല’' – ഉദ്ധവ് പറഞ്ഞു.

വിമത എംഎൽഎമാർ ശിവസേനയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിട്ടുപോയവരെക്കുറിച്ച് ഓർത്ത് ദുഃഖമില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.

Advertisment