ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update
ലഖ്‌നൗ: ആറ് സംസ്ഥാനങ്ങളിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടം. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും കനത്ത പ്രഹരമാണ് ബിജെപി നല്‍കിയത്.
Advertisment
സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ബിജെപി വിജയക്കൊടി പാറിച്ചു. റാംപൂരിൽ ബിജെപിയുടെ ഗനശ്യാം സിങ്ങ് ലോധി വിജയിച്ചു. അസംഗഡിൽ ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് ലീഡ് ചെയ്യുകയാണ്.
നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അസംഗഡ് എംപിയായിരുന്ന എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും രാംപുര്‍ എംപിയായിരുന്ന മുതിര്‍ന്ന നേതാവ് അസംഖാനും രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.