നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണ കാരണം കോവിഡ് അല്ല; മരണം അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയായിരുന്നെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ:  നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണ കാരണം കോവിഡ് അല്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യന്‍. വിദ്യാസാഗറിന്റെ മരണം അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയായിരുന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Advertisment

publive-image

അദ്ദേഹത്തിന്റെ ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നു. ഇവ രണ്ടും മാറ്റി വയ്ക്കാന്‍ അനുയോജ്യമായ ദാതാവിനെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ എക്മോ ചികിത്സയിലായിരുന്നു വിദ്യാസാഗർ.

ഒന്നിലധികം അവയങ്ങളുടെ പ്രവർത്തനം തകരാറിലായാണ് മരണത്തിലേക്കു നയിച്ചതെന്നു ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പറഞ്ഞു.

Advertisment