/sathyam/media/post_attachments/RcxOI687AQJrXcnnaxQe.jpg)
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ നാക്കുപിഴയെ പരിഹസിച്ച് കോണ്‍ഗ്രസ്. കുതിരപ്പന്തയത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തി എന്നതിനു പകരം കുതിരക്കച്ചവടത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി അബദ്ധത്തില്‍ ആദ്യം പറഞ്ഞത്. തെറ്റ് മനസിലായ മന്ത്രി പെട്ടെന്ന് തന്നെ അത് തിരുത്തുകയും ചെയ്തു.
പക്ഷേ, മന്ത്രിയുടെ നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മന്ത്രി സത്യം പറഞ്ഞെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. മന്ത്രിക്ക് നാക്കുപിഴ സംഭവിച്ച വീഡിയോ 'കുതിരക്കച്ചവടത്തിന് ജിഎസ്ടി' എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍ രുചിറ ചതുര്‍വേദി ട്വീറ്റ് ചെയ്തു.
ഇതിനുപിന്നാലെ നിരവധി പേര്‍ മന്ത്രിയെ പരിഹസിച്ചും വിമര്‍ശിച്ചും വീഡിയോ പങ്കുവച്ചതോടെ സംഭവം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.