മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് അജിത് പവാര്‍ പ്രതിപക്ഷ നേതാവാകും

New Update

publive-image

മുംബൈ: മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാറിനെ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. എന്‍സിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അജിത് പവാറിനെ നാമനിര്‍ദേശം ചെയ്തത്.

Advertisment

288 അംഗ സഭയില്‍ എന്‍സിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നതോടെ നിയമസഭ അംഗീകരിക്കുകയായിരുന്നുവെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, പവാറിനെ പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണെന്ന് വിശേഷിപ്പിച്ചു.

Advertisment