New Update
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ ഭാൽചന്ദ്ര കാംഗോ, ആർജെഡിയുടെ എ ഡി സിംഗ് തുടങ്ങിയവരുമായി പവാർ കൂടിക്കാഴ്ച നടത്തി.
Advertisment
“നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കായി പോരാടുന്നതിന് നാമെല്ലാവരും സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു,” പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പവാർ ട്വിറ്ററിൽ കുറിച്ചു. സിൻഹയുടെ പ്രചാരണ തന്ത്രങ്ങളുടെ ചുമതല പവാർ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്.