New Update
ചെന്നൈ: അണ്ണാ ഡിഎംകെയുടെ പുതിയ ട്രഷറർ താനാണെന്ന് കാട്ടി ദിണ്ടിഗൽ ശ്രീനിവാസൻ കത്ത് നൽകിയതിന് പിന്നാലെ ട്രഷറർ ഇപ്പോഴും താൻ തന്നെയാണെന്ന് ഒ.പനീർശെൽവം. പാർട്ടിയുടെ അക്കൗണ്ടിലുള്ള പണം കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത് എന്നുകാട്ടി പാർട്ടിക്ക് നിക്ഷേപമുള്ള ബാങ്കുകൾക്ക് പനീർശെൽവം കത്ത് നൽകി.
Advertisment
/sathyam/media/post_attachments/Q3CIZ5vrj1bQ1IeRAfCv.jpg)
ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗം ഒപിഎസിനെ നീക്കി ദിണ്ടിഗൽ ശ്രീനിവാസനെ പുതിയ ട്രഷറർ ആയി തെരഞ്ഞെടുത്തിരുന്നു.
പുതിയ ട്രഷറർ താനാണെന്ന് കാട്ടി ദിണ്ടിഗൽ ശ്രീനിവാസൻ കത്ത് നൽകിയതിന് പിന്നാലെയാണ് ഒപിഎസ് ബാങ്കുകളെ സമീപിച്ചത്. ഇപ്പോഴും പാർട്ടി കോ ഓഡിനേറ്ററും താൻ തന്നെയാണെന്നാണ് ഒപിഎസിന്‍റെ അവകാശവാദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us