ലഖ്‌നൗവില്‍ ലുലുമാളിന് മുമ്പില്‍ പ്രതിഷേധിച്ച് ഹിന്ദുമഹാസഭ, സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം! മാളിനകത്ത് ഹനുമാന്‍ ചാലീസ ചൊല്ലിയ രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

New Update

publive-image

ലഖ്‌നൗ: മാളിനുള്ളിൽ ചിലർ നമസ്കരിച്ചെന്ന ആരോപണത്തിന് പിന്നാലെ ലഖ്നൗവിൽ ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Advertisment

അതേസമയം, മാളിനകത്ത് ഹനുമാൻ ചാലീസ ചൊല്ലിയ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാളിന് അകത്ത് എല്ലാ മതപരമായ പ്രാർത്ഥനകളും വിലക്കി അധികൃതർ ബോർഡുകൾ സ്ഥാപിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും എന്നാല്‍ മതാചാരങ്ങൾ മാളിനകത്ത് അനുവദിക്കില്ലെന്നും ലഖ്‌നൗ ലുലു മാൾ ജനറല്‍ മാനേജർ സമീർ വെർമ അറിയിച്ചു.

Advertisment