ജയ്പൂര്‍: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ലോക് അദാലത്ത് രാജസ്ഥാന്‍ അവതരിപ്പിച്ചു. ജയ്പൂരില്‍ നടന്ന അഖിലേന്ത്യ ലീഗല്‍ സര്‍വീസസ് അതോറിറ്റി യോഗത്തില്‍ നല്‍സ ചെയര്‍മാന്‍ ഉദയ് ഉമേഷ് ലളിതാണ് എഐ അധിഷ്ഠിത ഡിജിറ്റല്‍ ലോക് അദാലത്ത് അവതരിപ്പിച്ചത്. രാജസ്ഥാന്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സംരംഭം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത് സാങ്കേതിക സഹകാരിയായ ജൂപിറ്റൈസ് ജസ്റ്റിസ് ടെക്‌നോളജീസാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖേലോട്ട്, നീതി,ന്യായ വകുപ്പ് മന്ത്രി കിരെന്‍ റിജ്ജു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ രണ്ടു ദിവസത്തെ യോഗം ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം ഈയിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രത്യേകിച്ച് പകര്‍ച്ച വ്യാധി കാലത്ത് കോടതികള്‍ പ്രവര്‍ത്തന രഹിതമായപ്പോള്‍. ബീഹാറില്‍ ഈയിടെ ഒരു ജില്ലാ കോടതിയില്‍ ഭൂമി തര്‍ക്ക കേസ് തീര്‍പ്പായത് 108 വര്‍ഷത്തിനു ശേഷമാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേസായിരുന്നു അത്. നിലവിലെ രാജ്യത്തെ കേസുകള്‍ തീരണമെങ്കില്‍ 324 വര്‍ഷമെങ്കിലും എടുക്കുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 75 മുതല്‍ 97 ശതമാനംവരെയുള്ള ന്യായമായ പ്രശ്‌നങ്ങള്‍, അതായത് അഞ്ചു ദശലക്ഷം മുതല്‍ 40 ദശലക്ഷം വരെ പ്രശ്‌നങ്ങള്‍ ഓരോ മാസവും കോടതിയില്‍ എത്തുന്നില്ലെന്നും റിപോര്‍ട്ട് പറയുന്നു. ഈ രംഗത്ത് സാങ്കേതിക ഇടപെടലിന്റെ അനിവാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതെ നീതി സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാകുന്ന തരത്തിലാണ് ഗവേഷണത്തിലൂടെ ജൂപിറ്റൈസ് ഡിജിറ്റല്‍ ലോക് അദാലത്ത് രൂപകല്‍പ്പന ചെയ്തത്. ഇതുവഴി വെബ്, മൊബൈല്‍, സിഎസ്‌സികള്‍ തുടങ്ങിയവയിലൂടെ ഗ്രാമങ്ങളില്‍ പോലും താങ്ങാവുന്ന രീതിയില്‍ മറ്റു സേവനങ്ങള്‍ പോലെ തന്നെ നിയമ കാര്യ സേവനങ്ങളും ലഭ്യമാക്കാനാകും.
കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ് തുറക്കാനായത്. ഉച്ചയ്ക്ക് […]
എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിക്കും. കേരളത്തിലെ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് […]
ഹൂസ്റ്റൺ: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ. പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് […]
ന്യൂഡൽഹി: മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്, ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂമെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. രക്ത സാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. രക്തസാക്ഷിയായ പിതാവിനെ പലതവണ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും […]
കുവൈറ്റ്: സൂറത്ത് കോടതിയുടെ വിധിയെ മറയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയിൽ കുവൈറ്റിൽ പ്രതിപക്ഷ പാർട്ടി പോഷക സംഘടനകളുടെ കൂട്ടായ്മയിൽ പ്രതിഷേധ സംഗമം നടന്നു. ഒഐസിസി , കെഎംസിസി , കല കുവൈറ്റ് , പ്രവാസി കേരളം കോൺഗ്രസ് , പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ പ്രതിഷേധമിരമ്പിയത്. ഒഐസിസി ജന സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതം പറഞ്ഞ പ്രതിഷേധ സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ശറഫുദ്ധീൻ […]
കുവൈത്ത് സിറ്റി : ഭരണഘടന സ്ഥാനപനങ്ങളെ വരുതിയിലാക്കി ജനാധിപത്യത്തെ കശാപുചെയ്യുന്നതിനെതിരെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻ്റർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മോദീ സർക്കാരും അദാനി കമ്പനികളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറെ ഗൗരവതരമാണെന്നും സമഗ്രമായ അന്വേഷണം വേണം. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയ കാര്യങ്ങളെന്നതിനാൽ അത് രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. അദാനി കമ്പനികൾക്ക് വഴിവിട്ട് […]
യുപി: ആശ്രമത്തിൽ പൂജയ്‌ക്കെത്തുന്നവർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുപിയിലെ വിവാദ ആൾദൈവമായ കരൗലി ബാബ. ഏകദിന പൂജയിൽ പങ്കെടുക്കുന്നവർ അടയ്‌ക്കേണ്ട ഫീസ് 1.51 ലക്ഷത്തിൽ നിന്ന് 2.51 ലക്ഷമാക്കിയാണ് ഉയർത്തിയാണ് കരൗലി ബാബ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് സിംഗ് ഭദോറിയ വാർത്തകളിൽ ഇടംപിടിക്കുന്നത്. ആശ്രമത്തിൽ നടത്തുന്ന പൂജയിലൂടെ മാരകമായ അസുഖങ്ങൾ പോലും ഭേദമാകും എന്നാണ് ആൾദൈവം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ എത്തുന്നവർ കുറഞ്ഞത് ഒൻപത് തവണയെങ്കിലും പൂജയ്‌ക്കെത്തണം. എന്നാൽ തിരക്കേറിയ തന്റെ ഭക്തർക്ക് അതിന് സാധിക്കാത്തതിനാൽ അതിവേഗ പൂജയും […]
മുൻനിര ടെലികോം സേവനദാതാക്കളുടെ നേതൃത്വത്തിൽ രാജ്യത്തെ 5ജി നെറ്റ്‌വർക്ക് വിന്യാസം അതിവേഗം കുതിക്കുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇതിനകം തന്നെെ 5ജി ക്കായി 1 ലക്ഷം ടെലികോം ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് നാഷണൽ ഇഎംഎഫ് പോർട്ടലിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ജിയോ 2 ഫ്രീക്വൻസികളിൽ 99,897 ബിടിഎസ് (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നാണ്. ഭാരതി എയർടെല്ലിന് 22,219 5ജി ടവറുകളുമുണ്ട്. മാർച്ച് 23 ലെ റിപ്പോർട്ട് പ്രകാരം എല്ലാ ബേസ് സ്റ്റേഷനുകൾക്കും […]