പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആശുപത്രിയില്‍; നദിയില്‍നിന്ന് മലിനജലം കുടിച്ചത് 'പണിയായി'? വീഡിയോ വൈറല്‍

New Update

publive-image

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണുബാധയാണ് കാരണമെന്നാണ് സൂചന. നദിയില്‍ നിന്ന് ഭഗവന്ത് മാന്‍ മലിനജലം കുടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതാണ് അണുബാധയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment

കഴിഞ്ഞ ഞായറാഴ്ചയാണ് മുഖ്യമന്ത്രി ഒരു ചെറിയ നദിയില്‍നിന്ന് വെള്ളം കുടിക്കുന്ന വീഡിയോ പുറത്തുവന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും രാജ്യസഭാ എം.പിയുമായ ബാബ ബല്‍ബീര്‍ സിങ് സീചാവള്‍ ആണ് മുഖ്യമന്ത്രിയെ നദീശുചീകരണവുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് ക്ഷണിച്ചത്.

നദിയിൽ നിന്ന് വെള്ളം കുടിച്ചതാണ് അണുബാധയുണ്ടാക്കിയത് എന്ന ഊഹാപോഹങ്ങളാണ് പിന്നീട് വന്നത്. മാൻ ആ വെള്ളം കുടിക്കുന്നതും അദ്ദേഹത്തിന്‍റെ ആരോഗ്യവും തമ്മിൽ ബന്ധമില്ലെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. സാധാരണ ചെക്കപ്പിന് വേണ്ടിയാണ് അദ്ദേഹം ഡല്‍ഹിയിലെ ആശുപത്രിയിൽ പോയതെന്ന് ആംആദ്മി പാര്‍ട്ടി പറയുന്നു.

Advertisment