/sathyam/media/post_attachments/XLBmweK7lbZad5KGgJNG.jpg)
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസ് പ്രതി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹോങ്കോങ്ങിലെ വിവിധ കമ്പനികൾ വഴി നിക്ഷേപിച്ചിരുന്ന ബാങ്ക് നിക്ഷേപം, രത്നങ്ങൾ, വജ്രാഭരണങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ഇതോടെ നീരവ് മോദിയുടെ കണ്ടുകെട്ടിയ ആസ്തിയുടെ ആകെ മൂല്യം 2,650 കോടിയായി.
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. നീരവ് മോദി ഇപ്പോൾ ബ്രിട്ടനിലെ ജയിലിലാണ്. ഇദ്ദേഹത്തെ രാജ്യത്തെത്തിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് ഇ.ഡി വ്യക്തമാക്കി.