മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്തു, പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊന്നു.

New Update

ചെന്നൈ: മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ വീരപ്പട്ടി ഗ്രാമത്തിൽ രേഷ്മ, മണികരാജു എന്നിവരാണു കൊല്ലപ്പെട്ടത്.

Advertisment

publive-image

പ്രതിയായ മുത്തുക്കുട്ടിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചവരെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണു ഗ്രാമത്തിലേക്കു തിരികെ ക്കൊണ്ടുവന്നത്. തുടർന്ന് വാടക വീട്ടിൽ താമസിക്കുമ്പോഴാണു സംഭവം.

വീരപ്പട്ടി ഗ്രാമത്തിലെ ആർസി സ്ട്രീറ്റ് സ്വദേശി രേഷ്മയും അയല്‍വാസി മണികരാജുവുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ േരഷ്മയുടെ കുടുംബം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് മുൻപ് ഇരുവരും വീടുവിട്ടിറങ്ങി. തൂത്തുക്കുടിയിലെത്തി വിവാഹം കഴിച്ചു വാടക വീട്ടില്‍ താമസവുമാക്കി.

പിന്നീട് വീരപ്പട്ടി പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് ഇരുവരെയും തിരികെ ഗ്രാമത്തിലെത്തിച്ചത്. താമസിക്കാനുള്ള സംവിധാനവും ഒരുക്കി കൊടുത്തു. എന്നാൽ കൂലിപ്പണിക്കാരനായ മരുമകനെ അംഗീകരിക്കാനോ വീട്ടില്‍ കയറ്റാനോ രേഷ്മയുടെ അച്ഛന്‍ മുത്തുക്കുട്ടി തയാറായിരുന്നില്ല.

വൈകിട്ട് ഇരുവരും താമസിക്കുന്ന വീട്ടിലെത്തിയ മുത്തുക്കുട്ടി, രണ്ടുപേരെയും അരിവാളുകൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണു മുത്തുക്കുട്ടി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

Advertisment