തമിഴ്‌നാട്ടില്‍ സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; പെണ്‍കുട്ടിക്ക് അതികഠിനമായ വയറ് വേദന ഉണ്ടായിരുന്നുവെന്ന് പൊലീസ്

New Update

ചെന്നൈ: തമിഴ്‌നാട്ടില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ . ഇന്നലെ സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിക്ക് അതികഠിനമായ വയറ് വേദന ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജീവനൊടുക്കുന്ന നാലാമത്തെ വിദ്യാര്‍ഥിനിയാണിത്. മൂന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനികളും ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ് ജീവനൊടുക്കിയത്.

ഇതില്‍ മൂന്നു പേരെ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കടലൂര്‍ ജില്ലയിലാണു 12-ാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ചത്.

മാതാപിതാക്കള്‍ തനിക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഐഎഎസ് സ്വപ്‌നം സഫലീകരിക്കാനാകാത്തതു കൊണ്ടാണ് ജീവനൊടുക്കുന്നതെന്നു നാല് പേജ് ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു.

Advertisment