Advertisment

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട ചില വെല്ലുവിളികളിലൂടെ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ വർഷങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഭാഷാപരവും മതപരവും സാംസ്‌കാരികവുമായ വൈവിധ്യം നിലനിന്നിരുന്നു. ഈ വൈവിധ്യങ്ങള്‍ മൂലം രാജ്യം ഏറെക്കാലം ഒത്തൊരുമയോടെ നിലനില്‍ക്കില്ലെന്ന ചിന്തയും അന്ന് ഉണ്ടായിരുന്നു.

അതുകൊണ്ട്, ദേശീയവും ഭൂപരവുമായ ഐക്യം പടുത്തുയര്‍ത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ അധിഷ്ഠിതമായി രാഷ്ട്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കുക ശ്രമകരമായ ദൗത്യമായിരുന്നു.

ഭരണഘടനാനുസൃതമായി ജനാധിപത്യ സമ്പ്രദായങ്ങള്‍ വികസിപ്പിക്കുക മറ്റൊരു വെല്ലുവിളിയായിരുന്നു. സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികൾ എന്ന നിലയിൽ ഇന്ത്യ പ്രധാനമായും മൂന്ന് തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടു.

ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരു പ്രധാന സാമ്പത്തിക വെല്ലുവിളിയായി തുടർന്നു. കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 70% ജനസംഖ്യയുടെ മറ്റൊരു പ്രധാന പ്രശ്നമായിരുന്നു ഭൂപരിഷ്കരണം.

സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷ​മു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്ന് ഇ​ന്ത്യ​ന്‍ നാ​ട്ടു​രാ​ജ്യ​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണ​മാ​യി​രു​ന്നു. ഈ ​ദൗ​ത്യം പൂ​ര്‍​ത്തീ​ക​രി​ച്ച​ത് ഇ​ന്ത്യ​യു​ടെ ഉ​രു​ക്കുമ​നു​ഷ്യ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ര്‍​ദാ​ര്‍ വല്ലഭായ്‌ പ​ട്ടേ​ലും, വി.​പി.​ മേ​നോ​നും ചേ​ര്‍​ന്നാ​ണ്. 565 നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ഇ​ന്ത്യ​ന്‍ യൂ​ണി​യ​നി​ല്‍ ചേ​രാ​ന്‍ ത​യാ​റാ​യി. ജു​ന​ഗ​ഡ്, തി​രു​വി​താ​കൂ​ര്‍, കാഷ്മീ​ര്‍, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ന്‍ യൂ​ണി​യ​നി​ല്‍ ചേ​രാ​ന്‍ വി​മു​ഖ​ത കാ​ണി​ച്ച​ത്.

Advertisment