ഭീതി പടർത്തി ട്രെയിനിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടി

New Update

തിരൂർ : ഭീതി പടർത്തി തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്‌പ്രസില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടി. മഹാരാഷ്ട്രയിലെ വസായ് റോഡില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്‌.19.50 മണിക്ക് സ്റ്റേഷൻ മാനേജർ/ബിഎസ്ആർ എച്ച് എം മീനയുടെ സാന്നിധ്യത്തിൽ ഡ്യൂട്ടിയിലുള്ള സുകേഷ് കുമാർ പാമ്പിനെ പിടികൂടി. കോച്ചിൽ നിന്ന് പാമ്പിനെ നീക്കം ചെയ്തു.

Advertisment

publive-image

കഴിഞ്ഞ ദിവസം ട്രെയിൻ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ട്രെയിൻ നിർത്തി പരിശോധന നടത്തിയെങ്കിലും പിന്നീട് പാമ്പിനെ കണ്ടെത്താനായില്ല.

പിന്നീട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എസ് 5 സ്ലീപ്പര്‍ കംപാര്‍ട്‌മെന്‍റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്.

Advertisment