ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ല; യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല അർഥമാകുന്നതെന്ന് എം.കെ.സ്റ്റാലിൻ

New Update

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച. യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല അർഥമാകുന്നതെന്ന പരാമർശവും ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമാണ് ചർച്ചകളിൽ നിറയുന്നത്.

Advertisment

publive-image

കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അണിനിരന്ന വേദിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്റ്റാലിൻ കടന്നാക്രമണം നടത്തി.

വിവിധ നിയമങ്ങൾ വഴി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള പരാമർശവും തമിഴ്നാട്ടിൽ ചർച്ച ആയി. ഹിന്ദിയെ ദേശീയ ഭാഷ ആയി അംഗീകരിക്കില്ലെന്ന പ്രഖ്യാപനം വീണ്ടും ഹിന്ദി വിരുദ്ധ ചർച്ചകൾക്ക് തുടക്കമിട്ടു.

Advertisment