Advertisment

'ഹർ ഘർ തിരംഗ'; ദേശഭക്തി വാനോളമുണർത്തി പുതിയ സ്വാതന്ത്ര്യ ഗീതം !ആശാ ബോസെയും സോനു നിഗവും ചേർന്ന് ആലപിച്ച ഗാനത്തില്‍ അണിനിരന്ന് അമിതാഭ് ബച്ചന്‍ മുതല്‍ പ്രഭാസ് വരെയുള്ള താരങ്ങള്‍; ഗാനം നിമിഷ നേരം കൊണ്ട് വൈറൽ !

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തില്‍ പ്രശസ്തരായ സെലിബ്രിറ്റികളെ ഉൾപ്പെടുത്തി 'ഹർ ഘർ തിരംഗ' ഗാനവുമായി സാംസ്‌കാരിക മന്ത്രാലയം. അമിതാഭ് ബച്ചൻ, കപിൽ ദേവ്, വിരാട് കോലി, അനുപം ഖേർ, ആശാ ഭോൺസ്ലെ എന്നിവര്‍ ഉള്‍പ്പെടെ വന്‍ താരനിരയാണ് ഗാനത്തില്‍ അണിനിരക്കുന്നത്‌.

Advertisment

publive-image

സാംസ്കാരിക മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ ‘ഹർ ഘർ തിരംഗ’ ഗാന വീഡിയോ പോസ്റ്റ് ചെയ്തു. ആശാ ബോസെയും സോനു നിഗവും ചേർന്ന് ആലപിച്ച 4;23 മിനിറ്റ് ദൈർഘ്യമുള്ള അതിനോഹരമായ ഗാനം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഭാരതത്തിന്റെ വൈവിധ്യങ്ങളും സമത്വവും ഒന്നുചേർന്ന ഗാനത്തിൽ രാജ്യത്തെ വിവിധ മേഖലകളിലെ അഭിമാന താരങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഗാന വീഡിയോയിൽ തെന്നിന്ത്യയിൽ നിന്നുള്ള ഒരേയൊരു പുരുഷ നടൻ പ്രഭാസ് മാത്രം ആണ്‌.

ബോളിവുഡ് മുതൽ ടോളിവുഡ് വരെ വിവിധ മേഖലകളില്‍ നിന്നുള്ള താരങ്ങളും കളിക്കാരും ഹർ ഘർ തിരംഗ ഗാനത്തിന്റെ വീഡിയോയിൽ കാണുന്നു. അമിതാഭ് ബച്ചൻ, സോനു നിഗം, വിരാട് കോഹ്‌ലി ,നീരജ് ചോപ്ര, പ്രഭാസ്, അനുപം ഖേർ, ആശാ ഭോസ്‌ലെ, മീരാഭായ് ചാനു, മിതാലി രാജ് തുടങ്ങി നിരവധി താരങ്ങളെ കാണാം.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിച്ചിരുന്നു.

Advertisment