Advertisment

കേരളത്തിലെ 5 സ്വാതന്ത്ര്യ സമര സേനാനികൾ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

സ്വാതന്ത്ര്യം കൊണ്ടുവരാൻ രാജ്യത്തിനുവേണ്ടി പോരാടിയ യുവ നേതാക്കളായിരുന്നു സ്വാതന്ത്ര്യസമര സേനാനികൾ, കേരളത്തിലെ 5 സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് അറിയാം.

Advertisment

1. കെ. കേളപ്പൻ

publive-image

കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ. നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ.

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനും കേളപ്പനാണ്.ചങ്ങനാശ്ശേരി സെൻറ്. ബർക്കുമാൻസ് സ്കൂളിൽ അധ്യാപകനായി കഴിയുന്ന കാലത്താണ് മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുന്നത്.

ഇതിലൂടെ അദ്ദേഹം നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമായി. എൻ.എസ്.എസിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി മന്നത്ത് പത്മനാഭനും ആദ്യ പ്രസിഡണ്ടായി കെ.കേളപ്പനും തിരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാൻ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങൾക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിന് എതിരായും അദ്ദേഹം പോരാടി.

ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു അദ്ദേഹം. ഊർജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്കർത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പൻ.

മലബാർ ലഹളയുടെ കാലത്ത് ഒരുകൂട്ടം വിപ്ലവകാരികൾ പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാൻ കേളപ്പനു സാധിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ഗാന്ധിജിയുടെ വ്യക്തിഗതസത്യഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരെഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേളപ്പൻ. വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. അതോടനുബന്ധിച്ച് തുടങ്ങിയ കോൺഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റിയുടെ കൺവീനറായിരുന്നു കേളപ്പൻ.

1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഒരു വർഷത്തോളം ഗുരുവായൂർ ക്ഷേത്രത്തിനരികിൽ സത്യഗ്രഹികളുടെ ക്യാമ്പ് നടന്നു. എ.കെ.ജിയെ ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും അഹിംസ കൈവെടിയാതെ സമാധാനപരമായി സത്യഗ്രഹം ചെയ്യാൻ കേളപ്പജിക്കും അനുയായികൾക്കും സാധിച്ചു.

ഗാന്ധിജി യർവാദ ജയിലിൽ നിരാഹാരം ആരംഭിച്ച 1931 സെപ്തംബർ 27 ന് അദ്ദേഹത്തോടൊപ്പം കേളപ്പജിയും ഉപവാസം ആരംഭിച്ചു. തുടർന്ന് ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് ഒക്ടോബർ 2 ന് കേളപ്പജി തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

2. കെ. കുമാർ

ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുള്ള ദേശീയ നവോത്ഥാന കാലഘട്ടത്തിലെ പ്രമുഖനായ വാഗ്മിയും പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്നു, കുമാർജി എന്ന കെ. കുമാർ.

ഗാന്ധിജിയുടെ സന്ദേശവും ദേശീയ പ്രസ്ഥാനത്തിന്റെ ചൈതന്യവും പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് കൊണ്ടുവന്ന ആദ്യകാല സാമൂഹിക-ദേശീയ നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ കേരള പര്യടനവേളകളിൽ മിക്കപ്പോഴും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രഭാഷണങ്ങൾ മലയാളത്തിൽ തർജമ ചെയ്തു വ്യാഖ്യാനിച്ചിരുന്നതു കുമാർജി ആയിരുന്നു. നെഹ്‌റു സർക്കാരിന്റെ ഉപദേഷ്ടാവ് കൂടെ ആയിരുന്നു കുമാർജി. തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കുമാർജി, ഒന്നിലധികം തവണ ഗാന്ധിജിയുടെ തിരുവിതാംകൂർ പര്യടനത്തിന്റെ ചുമതലയും വഹിച്ചിരുന്നു.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നിർണായക വർഷങ്ങളിൽ എ.ഐ.സി.സി (അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി), എ.ഐ.സി.സി (സി.ഡബ്ല്യു.സി അഥവാ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി), ടി.സി-പി.സി.സി / കെ.പി.സി.സി എന്നിവയുടെ പ്രവർത്തക സമിതിയിൽ സേവനമനുഷ്ഠിച്ചു.

പരവൂർ ഇംഗ്ലീഷ് സ്കൂളിലും, മാന്നാർ നായർ സൊസൈറ്റി ഹൈസ്കൂളിലുമാണ് കുമാർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന്, ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിനായി മധുര അമേരിക്കൻ കോളജിലേക്കും പിന്നീട് ഉന്നത പഠനത്തിനായി മദ്രാസ് പ്രസിഡൻസി കോളേജിലേക്കും പോയി. ബഹുസമർഥനായ വിദ്യാർഥിയായിരുന്ന അദ്ദേഹം യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ സംസ്ഥാനത്തെ ആദ്യകാല യുവാക്കളിൽ ഒരാളായിരുന്നു.

ദേശസ്‌നേഹവും ഗാന്ധിയൻ ചിന്താ സരണിയും പഠന കാലത്തുതന്നെ അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു. തുടർന്ന് സാമൂഹ്യ പുനർനിർമ്മാണത്തിനായി ഗാന്ധിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങി.

ഇത് അദ്ദേഹത്തിന്റെ പഠനത്തെ പല തവണ ബാധിച്ചു. ഗാന്ധിയുടെ മദ്രാസ് സന്ദർശനവും നിസ്സഹകരണത്തിനുള്ള ആഹ്വാനവും വന്നതോടെ മദ്രാസ് പ്രെസിഡെൻസി കോളേജിലെ പഠനം തീർത്തും ഉപേക്ഷിച്ചു അദ്ദേഹം ദേശീയപ്രസ്ഥാനത്തിലെ പൂർണസമയ പ്രവർത്തകനായി. ദേശീയ നേതാക്കളും ഒത്തു ആദ്യകാല പ്രവൃത്തിരംഗം ഉത്തരേന്ത്യ ആയിരുന്നു.

പരവൂർ ഇംഗ്ലീഷ് സ്കൂളിലും, മാന്നാർ നായർ സൊസൈറ്റി ഹൈസ്കൂളിലുമാണ് കുമാർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന്, ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിനായി മധുര അമേരിക്കൻ കോളജിലേക്കും പിന്നീട് ഉന്നത പഠനത്തിനായി മദ്രാസ് പ്രസിഡൻസി കോളേജിലേക്കും പോയി. ബഹുസമർഥനായ വിദ്യാർഥിയായിരുന്ന അദ്ദേഹം യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ സംസ്ഥാനത്തെ ആദ്യകാല യുവാക്കളിൽ ഒരാളായിരുന്നു.

ദേശസ്‌നേഹവും ഗാന്ധിയൻ ചിന്താ സരണിയും പഠന കാലത്തുതന്നെ അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു. തുടർന്ന് സാമൂഹ്യ പുനർനിർമ്മാണത്തിനായി ഗാന്ധിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങി.

ഇത് അദ്ദേഹത്തിന്റെ പഠനത്തെ പല തവണ ബാധിച്ചു. ഗാന്ധിയുടെ മദ്രാസ് സന്ദർശനവും നിസ്സഹകരണത്തിനുള്ള ആഹ്വാനവും വന്നതോടെ മദ്രാസ് പ്രെസിഡെൻസി കോളേജിലെ പഠനം തീർത്തും ഉപേക്ഷിച്ചു അദ്ദേഹം ദേശീയപ്രസ്ഥാനത്തിലെ പൂർണസമയ പ്രവർത്തകനായി. ദേശീയ നേതാക്കളും ഒത്തു ആദ്യകാല പ്രവൃത്തിരംഗം ഉത്തരേന്ത്യ ആയിരുന്നു.

3.അക്കാമ്മ ചെറിയാൻ

publive-image

1909 ഫെബ്രുവരി 14-ന്‌ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കരിപ്പാപ്പറമ്പിൽ തൊമ്മൻ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി സെന്റ്.ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി.

തുടർന്ന് എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം എടുത്തു. കാഞ്ഞിരപ്പളി സെയിന്റ്‌ മേരീസ്‌ സ്കൂളിൽ പ്രധാനാധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ൽ അത് രാജിവച്ചു. 1952ൽ എം.എൽ.എ ആയിരുന്ന വി.വി. വർക്കിയെ വിവാഹം ചെയ്യുകയും അക്കാമ്മ വർക്കി എന്ന പേർ സ്വീകരിയ്ക്കുകയും ചെയ്തു.

തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീര വനിത.കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.

1939-തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള ജനാധിപത്യപ്രക്ഷോഭംനടക്കുന്ന കാലം. സ്റ്റേറ്റ് കോണ്‍ഗ്രസിനെയും യൂത്ത് ലീഗിനെയും നിരോധിച്ചതോടെ ഡിക്ടേറ്ററെന്ന പദവിയിലാണ് സമരനേതാവിനെ നിയോഗിച്ചത്.സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ 11 ഡിക്ടേറ്റര്‍മാരെ തുറങ്കിലടച്ചു. 12-ാമത് ഡിക്ടേറ്ററായാണ് കാഞ്ഞിരപ്പള്ളി ഹൈസ്‌കൂള്‍ പ്രഥമാധ്യാപികയായ അക്കാമ്മ എത്തുന്നത്.

മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിവസം, അക്കാമ്മയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് വൊളന്റിയര്‍മാര്‍ രാജകൊട്ടാരത്തിലേക്ക് മാര്‍ച്ച്ചെയ്തു.മാര്‍ച്ച് കൊട്ടാരത്തിനടുത്തു വരെയെത്തി. പട്ടാളം വെടിയുതിര്‍ക്കാന്‍ ഒരുങ്ങവേ അതിനെ വെല്ലുവിളിച്ച് അക്കാമ്മ പ്രഖ്യാപിച്ചു:’ഞാനാണ് നേതാവ്. എനിക്കുനേരെ ആദ്യം വെടിയുതിര്‍ക്കൂ’.

അക്കാമ്മയ്‌ക്കൊപ്പം ആ സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന മറ്റൊരാള്‍ അവരുടെ ഇളയസഹോദരി റോസമ്മയായിരുന്നു. കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ അക്കാമ്മയെയും റോസമ്മയെയും 1939 ഡിസംബര്‍ 24-ന് അറസ്റ്റുചെയ്ത് ജയിലിലടച്ചു.

വെറും 29 വയസ്സ് മാത്രം പ്രായമുള്ള അക്കാമയുടെ ധീരത കേട്ടറിഞ്ഞ ഗാന്ധിജി അവരെ ‘തിരുവിതാംകൂറിന്റെ ഝാന്‍സി റാണി’ എന്ന് വിശേഷിപ്പിച്ചു.ശരിക്കും അവര്‍ ഝാന്‍സി റാണിയാവുകയായിരുന്നു. നേതാക്കളും അണികളും ഒന്നൊന്നായ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പ്രതികരണത്തിന്റെ കൊടുങ്കാറ്റായി അവരാഞ്ഞടിച്ചു.

1982 മെയ് 5 ന്  അനാരോഗ്യം മൂലം അവര്‍ അന്തരിച്ചു. ജീവിതം ഒരു സമരം എന്ന അവരുടെ ആത്മകഥ ഏറെ പ്രശസ്തമാണ്.

എ.വി. കുട്ടിമാളു അമ്മ

പാലക്കാട്‌ ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തിൽ പെരുമ്പിലാവിൽ ഗോവിന്ദമേനോന്റെയും അമ്മു അമ്മയുടേയും മൂത്തമകളായി 1905 ഏപ്രിൽ 23 നാണ്‌ കുട്ടിമാളു അമ്മ ജനിച്ചത്. ഗാന്ധിജിയുമായി അടുത്തിടപഴകി അവർ പ്രവർത്തിച്ചിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയുമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോൻ ആയിരുന്നു ഇവരുടെ ഭർത്താവ്.ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്നു എ.വി. കുട്ടിമ്മാളു അമ്മ.

നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഇവർ ജയിൽ‌വാസം അനുഷ്ഠിച്ചു.

രാഷ്ട്രീയപ്രവർത്തനത്തിന്‌ അധികാരരാഷ്ട്രീയം, സേവനരാഷ്ട്രീയം എന്നീ രണ്ട്‌ തട്ടകമുണ്ട്‌. അതിൽ അമ്മ രണ്ടാമത്തെ തട്ടകത്തിൽ ഉറച്ചുനിന്നു. മാതൃഹൃദയത്തിന്റെ ഭാവവും ഭാഷയും അവർക്കെന്നും സ്വന്തമായിരുന്നു. അനാഥമന്ദിരത്തിന്റെ തുടക്കത്തിൽത്തന്നെ അവർ മുൻനിരയിൽനിന്ന്‌ സേവനപ്രവർത്തനങ്ങളിൽ മുഴുകി.കെ.എൻ. കുറുപ്പിന്‌ അവർ വലംകൈയായി മാറിയിരുന്നു.

മുഹമ്മദ് അബ്ദുറഹിമാൻ

കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ‌്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നും അറിയപ്പെടുന്നു. മുസ്‌ലിം ഐക്യസംഘവുമായി സഹകരിച്ചുകൊണ്ട് സാമുദായികപരിഷ്കരണരംഗത്തും സാഹിബ് പ്രവർത്തിച്ചിരുന്നു.

മുഹമ്മദ് അബ്ദുർറഹ‌്മാൻ 1898-ൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. കോഴിക്കോട് ബാസൽ മിഷൻ കോളജിൽ നിന്നും ഇന്റർമീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡൻസി കോളജിൽ ഉപരിപഠനം നടത്തി. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി.

1920-കളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. 1921-ൽ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുർറഹ‌്മാൻറെ രാഷ്ട്രീയ രംഗപ്രവേശം.

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ പൊറ്റശ്ശേരിയിലെ ബ്രിട്ടീഷ് അനുകൂലിയുമായിരുന്ന ചേന്നമംഗലൂർ കളത്തിങ്ങൽ അബ്ദുസ്സലാം അധികാരിയുടെ വീട്ടിൽ നിന്ന് 1945 നവംബർ 23ന് രാത്രിയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മരണം.

അതൊരു കൊലപാതകമായിരുന്നോ എന്ന് ദുരൂഹത ആരോപിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കണംപറമ്പ് ഖബറിസ്ഥാനിലാണ് സാഹിബിനെ ഖബറടക്കിയത്.

Advertisment