തൊഴിലുറപ്പു പദ്ധതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒട്ടും സുതാര്യമല്ല

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ബീഹാർ ,ഉത്തർപ്രദേശ്,മദ്ധ്യപ്രദേശ് ,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കൃത്യമായ തൊഴിലും വേതനവും ലഭിക്കുന്നില്ലെന്ന പരാതിയുമായി ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധം തുടരുകയാണ്. 15 സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളാണ് അവിടെ എത്തിച്ചേർന്നിരിക്കുന്നത്.

ബീഹാറിൽ ഇപ്പോഴും വേതനം 200 രൂപയിലും താഴെയാണ്. ഒരു കിലോ എണ്ണയുടെ വില 200 രൂപയായി ക്കഴിഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ രാജസ്ഥാൻ,MP ,UP സംസ്ഥാനങ്ങളിൽ പല തൊഴിലാളികൾക്കും ലഭിച്ചത് കേവലം 5 ദിവസത്തെ തൊഴിൽ മാത്രം . പലപ്പോഴും വേതനം ലഭിക്കാൻ മാസങ്ങൾ കാത്തി രിക്കണം. തൊഴിൽ ദിനങ്ങളുടെ ഗതിയും ഇതുതന്നെ. വ്യാപകമായ കെടുകാര്യസ്ഥതയും അഴിമതിയും ഇതിൽ വ്യാപ്തമാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു.

publive-image

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമിട്ട് തുടങ്ങിയ മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്റ്റ് എന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പല സംസ്ഥാനങ്ങളിലും ഇനിയും ഫലപ്രദവും സുതാര്യമായുമല്ല നടക്കുന്നത്.  ഗ്രാമീണ കുടുംബങ്ങളിലെ പ്രായമായ ഒരംഗത്തിന് വർഷം 100 ദിവസം തൊഴിൽ നൽകുക എന്ന ഉദ്ദേശ്യത്തിൽ 15 കോടിയിലധികം ആളുകളാണ് ഇതിന്റെ ഭാഗമായി മാറിയിരിക്കുന്നത്.

എന്നാൽ അവകാശപ്പെട്ട തൊഴിൽ ലഭിക്കുന്നില്ല എന്നതുകൂടാതെ നൽകുന്ന വേതനവും വളരെ കുറവാ ണെന്നാണ് തൊഴിലാളികൾ പറയുന്നത്. വിലക്കയറ്റം അതിൻ്റെ പാരമ്യതയിലെത്തിനിൽക്കുന്ന ഇക്കാലത്ത് തൊഴിലുറപ്പിൽ ലഭിക്കുന്ന തുഴ്ചമായ വേതനം ഒന്നിനും തികയില്ലെന്നും വേതനം ഉയർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

publive-image

തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്ന 5 സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്.

ഹരിയാന - 331 രൂപ.
ഗോവ - 315 രൂപ.
കേരളം - 311 രൂപ.
കർണ്ണാടക - 309 രൂപ.
പഞ്ചാബ് - 282 രൂപ.

കുറവ് വേതനം നൽകുന്ന സംസ്ഥാനങ്ങൾ

മധ്യപ്രദേശ് - 204 രൂപ.
ഛത്തീസ്‌ ഗഡ്‌ - 204 രൂപ.
ജാർഖണ്ഡ് - 210 രൂപ.
ബീഹാർ - 210 രൂപ.
ത്രിപുര - 212 രൂപ.

തൊഴിലുറപ്പ് വേതനം 350 രൂപയാക്കണമെന്നും തൊഴിൽ ചെയ്തുകഴിഞ്ഞ് 15 ദിവസത്തിനകം വേതനം ലഭ്യമാക്കണമെന്നും ഒരു വർഷം 100 ദിവസത്തെ തൊഴിൽ ഉറപ്പായും നല്കണമെന്നുമാണ് പ്രക്ഷോഭം നടത്തുന്ന തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

Advertisment