Advertisment

ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ പിടിയില്‍; ഫോൺ രേഖകളും സന്ദേശങ്ങളും കണ്ടെത്തി

New Update

ലക്നൗ: ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ജയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാരൻപുരിലെ കുന്ദകാല ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് നദീമാണ് (25) അറസ്റ്റിലായത്.

Advertisment

publive-image

ഇയാളുമായി ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

ആയുധ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോകാൻ നദീം തയാറായിരുന്നുവെന്നും ഇയാളുടെ ഫോൺ രേഖകളും സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Advertisment