ഹർ ഘർ തിരംഗ റാലിക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു; കാലിന് പരിക്ക്-വീഡിയോ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

അഹമ്മദാബാദ്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഹർ ഘർ തിരംഗ റാലിയിലേക്ക് പശു ഓടിക്കയറി മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് പരിക്ക്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ കാഡിയിലാണ് സംഭവം.

റാലിയ്ക്കിടെ തെരുവ് പശു ആൾക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയായിരുന്നു. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അടുത്ത 20–25 ദിവസത്തേക്ക് പട്ടേലിന് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദേശിച്ചു.

Advertisment