ആദ്യത്തെ പാക്കേജില്‍ കുരങ്ങ്, രണ്ടാമത്തേതില്‍ 15 രാജവെമ്പാലകള്‍, മറ്റൊന്നില്‍ അഞ്ച് പെരുമ്പാമ്പുകളും ആമകളും! വിമാനത്താവളത്തില്‍ ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഞെട്ടി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ബാഗേജ് പരിശോധിച്ച കസ്റ്റംസ് കണ്ടെത്തിയത് കുരങ്ങിനെയും പാമ്പുകളെയും. പാഴ്‌സല്‍ അനങ്ങുന്നത് കണ്ടാണ് പരിശോധന നടത്തിയത്. തായ്‌ലന്‍ഡില്‍ നിന്നാണ് ബാഗേജ് എത്തിയത്.

Advertisment

ആദ്യത്തെ പാക്കേജില്‍ ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പാക്കേജില്‍ 15 രാജവെമ്പാലകളെയും മറ്റൊന്നില്‍ അഞ്ച് പെരുമ്പാമ്പുകളെയും കണ്ടെത്തി. അവസാനത്തില്‍ അല്‍ഡാബ്ര ആമകളാണ് ഉണ്ടായിരുന്നത്.

ഇന്ത്യയില്‍ നിയമവിരുദ്ധമായ ഇറക്കുമതിയായതിനാല്‍ ഇത് ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. അതേസമയം, ചെന്നൈയില്‍ പാഴ്‌സല്‍ സ്വീകരിക്കേണ്ടിയിരുന്ന വ്യക്തിയെക്കുറിച്ച് കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.

Advertisment