Advertisment

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നിമിഷം, ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമയ്‌ക്കായി ഒരു ദിനം! ഇന്ന് ' വിഭജന ഭീതി സ്മരണ ദിവസ് ' - വർഗീയ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി, വിഭജനത്തിന്റെ ഓർമ്മയിൽ രാജ്യം !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: ' ഇന്ന് വിഭജന ഭീതിയുടെ അനുസ്മരണ ദിനം.സ്വാതന്ത്ര്യ ദിനത്തലേന്നായ ഇന്ന് രാജ്യം വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുകയാണ്‌. ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്‌ക്കായിട്ടാണ് ഈ ദിനം. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ദിനങ്ങള്‍ നമ്മുക്ക് ആലോചിക്കാനെ സാധിക്കില്ല.

Advertisment

അതുകൊണ്ടു തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പുള്ള ഈ ദിനം വളരെ പ്രധാനപ്പെട്ടതാണ് ' - വിഭജന കാലത്തെ വർഗീയ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണിത് .

publive-image

വിഭജനത്തിൽ ദുരിതമനുഭവിക്കുന്നവർ കാണിച്ച മനക്കരുത്തിനെയും ധീരതയെയും അദ്ദേഹം പ്രശംസിച്ചു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമയ്‌ക്കായിട്ടാണ് ഈ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ ചരിത്രത്തിലെ ആ ദാരുണമായ കാലഘട്ടത്തിൽ ദുരിതമനുഭവിച്ച എല്ലാവരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജ്യം 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ് സ്വാതന്ത്ര്യദിനത്തലേന്ന് വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ആഗസ്റ്റ് 14 "വിഭജന ഭീതിയുടെ ഓർമ്മ ദിനം" ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കാനാവില്ല. നിസാരമായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ പാലായനം ചെയ്യപ്പെടുകയും അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും’ . ഇതായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ട്വിറ്റ്.

രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടുള്ള എറ്റവും വലിയ ദുരന്തമായിരുന്നു ഭാരത വിഭജനം. വിഭജനത്തിൻ ഫലമായി രാജ്യമെങ്ങും വർഗിയ കലാപം ആളിപടരുകയായിരുന്നു.

സാമൂഹിക വിഭജനം, സ്വരച്ചേർച്ചയില്ലായ്മ എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഒരുമയും, സാമൂഹിക ഐക്യവും മാനവ ശാക്തീകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെകുറിച്ചും വിഭജന ഭീതിയുടെ അനുസ്മരണ ദിനം നമ്മെ ഓർമ്മിപ്പിക്കും.

പാകിസ്ഥാൻ രൂപീകരണത്തിന് ശേഷം ലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്ത വിഭജന കാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അനുസ്മരിച്ചു.

' ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നിമിഷം ' എന്ന് വിശേഷിപ്പിച്ച ശർമ്മ വിഭജനം അഖണ്ഡ് ഭാരത് അല്ലെങ്കിൽ അവിഭക്ത ഇന്ത്യക്ക് കനത്ത പ്രഹരമാണ് നൽകിയതെന്ന് പറഞ്ഞു.

Advertisment