കാറില്‍ ഓട്ടോറിക്ഷ ഉരസിയതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റോഡിലിട്ട് പൊതിരെ തല്ലി യുവതി, ഒടുവില്‍ അറസ്റ്റ്-വീഡിയോ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

നോയിഡ: കാറില്‍ ഓട്ടോറിക്ഷ ഉരസിയതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച യുവതിയെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഗ്ര സ്വദേശിനിയായ കിരണ്‍ സിങാണ് അറസ്റ്റിലായത്.

ഓട്ടോറിക്ഷ കാറില്‍ ഉരസിയതില്‍ പ്രകോപിതയായ യുവതി വാഹനത്തില്‍നിന്ന് ഇറങ്ങി ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. പതിനേഴ് തവണയോളം യുവതി ഡ്രൈവറെ അടിച്ചു. തന്റെ ഫോണും പണവും പേഴ്‌സും യുവതി കൈക്കലാക്കിയതായും ഡ്രൈവറുടെ പരാതിയില്‍ പറയുന്നുണ്ട്.

Advertisment