ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡൽഹി: 75–ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് വെള്ളയിൽ മൂവർണക്കൊടിയടയാളം നിറഞ്ഞ തലപ്പാവണിഞ്ഞ്. ചരിത്രമുറങ്ങുന്ന ചെങ്കോട്ടയിൽനിന്ന് ഒന്‍പതാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വെള്ള കുർത്തയും നേവി ബ്ലൂ കോട്ടുമായിരുന്നു വേഷം.
Advertisment
2014 മുതൽ സ്വാതന്ത്ര്യ– റിപ്പബ്ലിക് ദിനങ്ങളിൽ രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുമ്പോൾ വർണശബളമായ തലപ്പാവുകൾ ധരിച്ചാണ് മോദി എത്തിയിട്ടുള്ളത്. കാവിയിൽ ചുവപ്പും പിങ്ക് നിറവും ചേർന്ന തലപ്പാവായിരുന്നു കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ധരിച്ചത്.