ഡൽഹി: ചെങ്കോട്ടയിൽ നിന്ന് ഒൻപതാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് പകരം കടലാസിൽ കുറിച്ച വരികൾ വായിച്ചത് ശ്രദ്ധേയമായി. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.
/sathyam/media/post_attachments/rluVSBhLeeDguFtvtnrD.jpg)
82 മിനിറ്റ് നീണ്ട പ്രസംഗമാണ് അദ്ദേഹം നടത്തിയത്. 2014ൽ പ്രധാനമന്ത്രിയായി ആദ്യവട്ടം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും എഴുതിത്തയാറാക്കിയ പ്രസംഗം ഇല്ലാതെയാണ് മോദി സംസാരിച്ചത്.
അന്ന് വലിയ കുറിപ്പുകൾ പോലും അദ്ദേഹം കരുതിയിരുന്നില്ലെന്നും ചെറിയ പോയിന്റുകൾ എഴുതിയത് മാത്രമായിരുന്നു കൈവശം ഉണ്ടായിരുന്നതെന്നുമാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.