ന്യൂഡല്‍ഹി: ദേശീയ പതാക ഉപയോഗിച്ച് സ്‌കൂട്ടി തുടച്ച് വൃത്തിയാക്കിയ സംഭവത്തില്‍ 52കാരന്‍ അറസ്റ്റില്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര പ്രദേശത്താണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ये व्यक्ति अपने देश के झंडे तिरंगे 🇮🇳से अपनी scooty साफ़ कर रहा है।ये रोज़ाना इसी प्रकार अपनी Scooty साफ़ करता है।
— Hem Men (@hem_men1) September 7, 2022
Scooty number-DL10SY5491
Owned by -Soni Zaidi
गाड़ी का insurance भी expire हो चुका@DelhiPolice@dtptraffic कृपया मामले का संज्ञान ले उचित कार्यवाही निश्चित कराएँ pic.twitter.com/nlacPILKMr
തുടര്‍ന്ന് ദേശീയ പതാകയോട് അനാദരവ് കാണിച്ച ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയും, പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. നോര്‍ത്ത് ഘോണ്ട പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണ് പിടിയിലായത്.
Taking cognizance of a video being shared on social media wherein one person is seen using the National Flag in disrespectful manner, #DelhiPolice has registered an FIR. Accused has been apprehended; flag & scooty recovered.
— Delhi Police (@DelhiPolice) September 7, 2022
Further legal action underway. #DelhiPoliceUpdates
ഇയാള്‍ ദേശീയ പതാക ഉപയോഗിച്ച് വാഹനം വൃത്തിയാക്കുന്നതിന്റെ ദൃശ്യം, സമീപത്തുണ്ടായിരുന്ന ആരോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.