വിദൂര വിദ്യാഭ്യാസം സാധാരണ കോഴ്‌സുകള്‍ക്ക് തുല്യമായി അംഗീകരിക്കും: യുജിസി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡൽഹി: വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകളെ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കിയ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കുമെന്ന് വ്യക്തത നൽകി യുജിസി. വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് യു.ജി.സി തീരുമാനം.

Advertisment

ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാംസ് ആന്റ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷന്‍ പ്രകാരമാണ് പുതിയ മാറ്റം.

യുജിസി അംഗീകാരമുള്ള വിദൂര വിദ്യഭ്യാസ കോഴ്സുകളിലൂടെയോ, ഓൺലൈൻ കോഴ്സിലൂടെയോ പൂർത്തിയാക്കിയ, ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കാണ് ഇത് ബാധകമെന്നും സ്ഥാപനങ്ങൾക്ക് യുജിസി അംഗീകാരം ഉണ്ടായിരിക്കണമെന്നും യുജിസി അറിയിച്ചു.

Advertisment