ഗൂഡല്ലൂർ: ഭാര്യാ സഹോദരിയെ വിവാഹം കഴിക്കുന്നതിനു കാറിൽ കടത്തിക്കൊണ്ടു പോയ കേസിൽ ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വെങ്കിടാചലത്തെ (35) ജോലിയിൽ നിന്നു പിരിച്ചു വിട്ടു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
/sathyam/media/post_attachments/aBWXW19jPmYJvEEpXsMV.jpg)
വെങ്കിടാചലം ഗോപി ചെട്ടിപ്പാളയത്തിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുമ്പോൾ മധുര ക്ഷേത്രത്തിലേക്കു പോകുന്നതിനായി ഭാര്യയേയും ഭാര്യയുടെ അനുജത്തിയെയും കാറിൽ കയറ്റി കൊണ്ടുപോയി. മധുരയ്ക്ക് അടുത്തുള്ള പൊലീസ് ചെക്ക് പോസ്റ്റിൽ ഭാര്യയെ ഇറക്കി വിട്ട ശേഷം ഭാര്യയുടെ സഹോദരിയുമായി മധുരയ്ക്കു കടന്നു.
തുടർന്നു ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയിൽ പ്രവേശിച്ചു. ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാൽ ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. വകുപ്പു തല അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് കോയമ്പത്തൂർ ഡിജിപി മുത്തുസ്വാമി ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായി ഉത്തരവിടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us