ഹൈക്കോടതി നിര്‍ദ്ദേശം തള്ളി തമിഴ്‌നാട് സര്‍ക്കാര്‍; ആര്‍എസ്എസ് റാലിക്ക് അനുമതി നല്‍കിയില്ല! കോടതിയലക്ഷ്യ ഹര്‍ജിയുമായി ആര്‍എസ്എസ്‌

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്‌നാട്ടിലെ 51 സ്ഥലങ്ങളില്‍ ആര്‍എസ്എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ചിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി നാളെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

Advertisment

തിരുച്ചിറപ്പള്ളി, വെല്ലൂർ തുടങ്ങി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി 51 സ്ഥലങ്ങളിലാണ് റാലി നടത്താൻ പദ്ധതിയിട്ടിരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾ ആർഎസ്എസ് സംഘടിപ്പിക്കുന്ന റാലികൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Advertisment