ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ മനുഷ്യവാസമേഖലയിൽ ഇറങ്ങിയ മൂർഖനെ പിടികൂടി ചുംബിക്കാൻ ശ്രമിച്ച പാമ്പ് പിടുത്തക്കാരന് ചുണ്ടിൽ കടിയേറ്റു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റ ഇയാൾ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രി വിട്ടു.
പാമ്പുകളെ പിടികൂടി വനമേഖലയിൽ തുറന്നുവിടുന്ന രക്ഷാപ്രവർത്തകരാണ് അലക്സും റോണിയും. ബുധനാഴ്ച ഭദ്രാവതിയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള ഒരു കല്യാണ വീട്ടിൽ രണ്ട് പാമ്പുകളെ കണ്ടതോടെയാണ് വീട്ടുകാർ ഇവരെ വിവരമറിയിച്ചത്.
#Watch | In a horrifying video which has surfaced online, a man from #Karnataka's Shivamogga was bitten by the cobra on the lip when he tried to kiss it. He survived the snake bite.
— Hindustan Times (@htTweets) October 1, 2022
Read here: https://t.co/w1ZTY0Pxaa
(Source: AH Siddiqui) pic.twitter.com/9ShAeYlnNo
ഇരുവരും പാമ്പുകളെ പിടികൂടിയ ശേഷം അലക്സ് പാമ്പിൽ ഒന്നിനെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ചുണ്ടിൽ കടിയേറ്റത്. പിന്നീട് അദ്ദേഹത്തെ ശിവമോഗയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പാമ്പുകളേയും കാട്ടിലേക്ക് വിട്ടു.