തിരുവനന്തപുരം: ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. മല്ലികാർജ്ജുൻ ഖാർഗെ തൽസ്ഥിതി തുടരുന്നതിന്റെയും താൻ മാറ്റത്തിന്റെയും പ്രതീകങ്ങളാണെന്നുള്ള തരൂരിന്റെ വാദത്തോട് യോജിക്കുന്നുവെന്നും ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. തരൂരിനെ കാലു വാരിയാല്‍ അത് കോണ്‍ഗ്രസിനെ തന്നെ കാലു വാരുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്:
കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചാണിത്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ആഭ്യന്തര കാര്യമാണെന്ന് കോൺഗ്രസ് നേതാക്കൾ പോലും പറയുന്നില്ല. മറിച്ച് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണല്ലോ കെ.സുധാകരനും വി.ഡി. സതീശനും കെ.മുരളീധരനുമൊക്കെ പരസ്യമായി പ്രതികരിക്കുന്നതും പത്രസമ്മേളനം നടത്തുന്നതുമൊക്കെ. സ്ഥാനാർത്ഥി ശശിതരൂർ എണ്ണമറ്റ അഭിമുഖങ്ങളും ആശയവിനിമയങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. 9000+ അംഗങ്ങളുള്ള ഇലക്ട്രൽ കോളേജുമായി പുലബന്ധമില്ലാത്ത ഐഐടി വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.
ഒരു കാര്യം പറയുമ്പോൾ കോൺഫ്ലിറ്റ് ഓഫ് ഇന്ററസ്റ്റ് വ്യക്തമാക്കണം എന്നതാണല്ലോ ചട്ടം. ശശിതരൂരിനോട് എനിക്ക് ബഹുമാനവും ഇഷ്ടവുമാണ്. ഞങ്ങൾ ഒരു പാർലമെന്ററി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നവരാണ്. പല കാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്. ഞാൻ അംഗമായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാർജ്ജുൻ ഖാർഗെ. അദ്ദേഹത്തിന്റെ പരിഗണനയ്ക്കും വാൽസല്യത്തിനും ഞാൻ പാത്രമായിട്ടുണ്ട്.
ശശിതരൂർ കോൺഗ്രസ് അദ്ധ്യക്ഷനായി കാണണമെന്നാണ് എന്റെ ആഗ്രഹം. രണ്ട് സ്ഥാനാർത്ഥികളെ താരതമ്യം ചെയ്യുമ്പോഴുള്ള നിഗമനമാണിത്. ശശിതരൂരിന് അടിത്തട്ടിൽ ബന്ധങ്ങളില്ല, പ്രവർത്തകരുമായി സൗഹൃദമില്ല, പാരമ്പര്യമില്ല എന്നൊക്കെ പറയുന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്.
തരൂർ പറയുന്ന പലതിനോടും എനിക്ക് യോജിപ്പുണ്ട്. കോൺഗ്രസിന് ആശയപരമായും സംഘടനപരമായും ദൃഢതയുണ്ടാകണം, ഹൈക്കമാന്റ് സംസ്കാരം അവസാനിപ്പിക്കണം, സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അധികാരവും ആ തീരുമാനത്തിന്റെ ഉത്തരവാദിത്വവും നൽകണം എന്നിങ്ങനെ കുറേ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. മല്ലികാർജ്ജുൻ ഖാർഗെ തൽസ്ഥിതി തുടരുന്നതിന്റെയും താൻ മാറ്റത്തിന്റെയും പ്രതീകങ്ങളാണെന്നുള്ള തരൂരിന്റെ വാദത്തോടാണ് എനിക്ക് യോജിപ്പ്.
ഹൈക്കമാന്റ് ത്രയത്തിന് – സോണിയ, രാഹുൽ, പ്രിയങ്ക – നോമിനി ഇല്ലെന്ന വാദം ശരിയല്ല. മൂവരും തന്നോട് ഇങ്ങനെയാണ് പറഞ്ഞത് എന്ന് തരൂർ പറയുന്നുണ്ടെങ്കിലും അതിലൊരു വഞ്ചന ഒളിഞ്ഞിരിക്കുന്നുണ്ടെന്നതിൽ തർക്കമില്ല. എ.കെ.ആന്റണി മുതൽ അശോക് ഗഹല്ലോട്ട് വരെയുള്ളവർ ഖാർഗെയ്ക്ക് വേണ്ടിയാണ് ഒപ്പു ചാർത്തിയത്. കേരളത്തിൽ പോലും ഉമ്മൻചാണ്ടി, ചെന്നിത്തല, സുധാകരൻ, സതീശൻ തുടങ്ങിയവർ ഖാർഗെക്കാണ് പിന്തുണ നൽകുന്നത്.
പി.ചിദംബരത്തിന്റെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്; ആര് അദ്ധ്യക്ഷനായാലും ലീഡർ രാഹുൽഗാന്ധി ആയിരിക്കും. കുടുംബം പറയാതെയോ ആഗ്രഹിക്കാതെയോ ഇത് നടക്കില്ലെന്നത് വ്യക്തം. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. തരൂരിനെ കാലുവാരുന്നതിൽ വിജയിക്കാം, എന്നാൽ അത് കോൺഗ്രസിന്റെ തന്നെ കാലു വാരുന്നതിനു തുല്യമാണെന്നാണ് എന്റെ അനുമാനം.
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജ നിക്കി ഹാലിയും രംഗത്ത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കാനാണ് അമ്പത്തൊന്നുകാരി ക്യാംപെയ്ന് ആരംഭിച്ചിരിക്കുന്നത്. പഞ്ചാബില്‍നിന്ന് 1960 കളില്‍ കാനഡയിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രണ്‍ധാവ രാജ് കൗര്‍ ദമ്പതികളുടെ മകള്‍ ആണ് നിക്കി ഹാലി. യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുന്‍ ഗവര്‍ണറുമാണ് നിക്കി. 2024 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയാകാന്‍ മുന്‍ പ്രസിഡന്റ് […]
ജിദ്ദ: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ ബുധനാഴ്ച്ച മരണപ്പെട്ട മലയാളി വിദ്യാർത്ഥിനിയുടെ മയ്യിത്ത് പ്രവാസ ദേശത്ത് തന്നെ ഖബറടക്കി. വ്യാഴാഴ്ച റിയാദിലായിരുന്നു ഖബറടക്കം. തൃശൂർ, മാള സ്വദേശി ബ്ലാക്കല്‍ അനസ് – ഷൈനി ദമ്പതികളുടെ മകളും റിയാദിലെ നൂറാ കോളജ് വിദ്യാർഥിനിയുമായിരുന്ന ആമിന ജുമാന (21) ആണ് മരിച്ചത്. പിതാവ് അനസ് സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി എസ് അബുവിന്റെ മകളായ മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്കൂളിൽ […]
കിന്‍ഷാസാ: റിപ്പബ്ളിക്ക് ഓഫ് കോംഗോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കുര്‍ബാനയില്‍ പങ്കെടുത്തത് ഒരു മില്യന്‍ വിശ്വാസികള്‍. തലസ്ഥാനമായ കിന്‍ഷാസായിലെ വിമാനത്താവളത്തില്‍ വച്ചായിരുന്നു കുര്‍ബാന. ആഫ്രിക്കന്‍ വന്‍കരയില്‍ മാര്‍പാപ്പ നടത്തുന്ന ഏറ്റവും വലിയ കുര്‍ബാനയാണിത്. പതിറ്റാണ്ടുകള്‍ നീണ്ട അക്രമങ്ങളുടെ ദുരിതംപേറുന്ന രാജ്യത്ത് സമാധാനത്തിന്റെയും ക്ഷമയുടെയും ആഹ്വാനവുമായാണ് പോപ്പ് എത്തിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ കോംഗോയിലെ വിശ്വാസികളില്‍ നല്ലൊരു ഭാഗവും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 1985ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമനുശേഷം ആദ്യമായി രാജ്യത്തെത്തുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ് ഒന്നാമന്. […]
ലോസേന്: ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന റഷ്യയ്ക്കും ബെലാറസിനും അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലും പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇരു രാജ്യങ്ങള്‍ക്കും മേലുള്ള വിലക്ക് തുടരാന്‍ തീരുമാനിച്ചതാണ് കാരണം. നേരത്തെ, കായികതാരങ്ങള്‍ക്ക് ആസൂത്രിതമായി ഉത്തേജക മരുന്നുകള്‍ നല്കുന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതിനു ശേഷം യുക്രെയ്ന് അധിനിവേശം കാരണം കഴിഞ്ഞ വര്‍ഷം പുതിയ വിലക്ക് വന്നു. ഇതു തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ഇരു രാജ്യങ്ങളില്‍നിന്നുമുള്ള അത്ലറ്റുകള്‍ക്ക് ഒളിമ്പിക് വേദി നഷ്ടമാകാതിരിക്കാന്‍ […]
കൊച്ചി: എന്നും പ്രചോദനം തരുന്നതാണ് ബിനാലെ ആവിഷ്കാരങ്ങളെന്നു സംവിധായകൻ ലാൽ ജോസ്. ആദ്യത്തേത് മുതൽ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ‘ബിനാലെ ഡയറ്കടർ’ എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റലേഷനുകൾ കണ്ടു ഭ്രമിച്ച് ‘ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയിൽ ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷന്റെ പ്രചോദനത്തിൽ അതു തന്നെയായിരുന്നു. അത്ര കണ്ട് ബിനാലെ പ്രചോദനം പകർന്നിട്ടുണ്ട്. ദൃശ്യാവിഷ്കാരങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദൃശ്യപരമായി […]
ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിന് നേരെയും അക്രമം ഉണ്ടായി. കൃഷ്ണഗിരി ജില്ലയിലാണ് ജല്ലിക്കെട്ടു മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത്. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചു. അക്രമികള്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് […]
ബര്‍ലിന്‍: ജര്‍മനിയില്‍ ഇരട്ട പരൗത്വം അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരമായ സാഹചര്യത്തില്‍ പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മന്‍ പൗരത്വം സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇതിനു പുറമേ, അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കും. അതേസമയം, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ഇതില്‍ പ്രധാനമാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ. ഇന്റര്‍മീഡിയറ്റ് ലെവല്‍ ഭാഷാ പരിജ്ഞാനമാണ് ബി1 ലെവലില്‍ ഉദ്ദേശിക്കുന്നത്. കാര്യമായ […]
ജോര്‍ജിയ: ജോര്‍ജിയയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടിയിലെ അധികാരികള്‍ ഈ വീഡിയോ അവലോകനം ചെയ്യുകയാണ്. ജനുവരി 26 ന് ഹെറിറ്റേജ് ഹൈസ്കൂളിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയായ തിവാന ടര്‍ണറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 27 വയസ്സുള്ള അധ്യാപികയെ വിദ്യാര്‍ത്ഥി നിലത്തേക്ക് വലിച്ചെറിയുകയും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അധ്യാപികയെ […]
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു. 278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി […]