മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ കേന്ദ്രമന്ത്രിയെത്തി; നിര്‍മ്മലാ സീതാരാമന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ആദ്യം അമ്പരപ്പ്, പിന്നാലെ കാപ്പി കുടിക്കാന്‍ ക്ഷണിച്ച് കച്ചവടക്കാര്‍-വീഡിയോ

New Update

publive-image

ചെന്നൈ: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചെന്നൈ മൈലാപ്പൂര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങുന്നതിന്റെ വീഡിയോ വൈറല്‍. ചെന്നൈയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് മന്ത്രി മാര്‍ക്കറ്റിലെത്തിയത്.

Advertisment

സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി ആദ്യം എത്തിയപ്പോള്‍ കച്ചവടക്കാര്‍ അമ്പരന്നു. പിന്നീട് മന്ത്രിയെ തിരിച്ചറിഞ്ഞ കച്ചവടക്കാര്‍, കാപ്പി കുടിക്കാന്‍ മന്ത്രിയെ ക്ഷണിച്ചെന്നും ഒപ്പമുണ്ടായിരുന്നു ബിജെപി എംഎല്‍എ വാനതി ശ്രീനിവാസന്‍ പറഞ്ഞു.

എന്നാല്‍ ഡല്‍ഹിക്ക് ഉടന്‍ പുറപ്പെടേണ്ടതിനാല്‍ മന്ത്രിക്ക് 20 മിനിറ്റ് മാത്രമേ അവിടെ ചെലവഴിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും വാനതി വ്യക്തമാക്കി.

Advertisment