വീടിനുള്ളില്‍ നിന്ന് അലര്‍ച്ചയും കരച്ചിലും! നരബലി നടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി നാട്ടുകാര്‍; പൊലീസെത്തിയപ്പോള്‍ സ്വയം ബലി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടുകാര്‍; ഒടുവില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വാതില്‍ തകര്‍ത്ത് അകത്തു കയറിയ പൊലീസിനെയും തഹസില്‍ദാരെയും കടിച്ച് മുറിവേല്‍പിച്ച് മന്ത്രവാദി! തമിഴ്‌നാട്ടില്‍ സംഭവിച്ചത്‌

New Update

publive-image

ചെന്നൈ: നരബലി നടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ തിരുവണ്ണാമലയില്‍ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരു കുടുംബത്തിലെ അഞ്ചു പേരും മന്ത്രവാദിയുമാണ് പിടിയിലായത്.

Advertisment

മൂന്ന് ദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിവരികയായിരുന്നു. വീട്ടില്‍ നിന്ന് കരച്ചിലും അലര്‍ച്ചയും കേട്ടതിനെ തുടര്‍ന്നാണ് നരബലിയെന്ന് സംശയിച്ച് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. തിരുവണ്ണാമല ജില്ലയിലെ ആറണി. എസ്.വി നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് സംഭവം നടന്നത്.

പൊലീസും തഹസില്‍ദാരും എത്തിയിട്ടും വീട്ടുകാര്‍ വാതില്‍ തുറക്കാതെ പൂജ തുടര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. എന്നാല്‍ അകത്തേക്ക് എത്തിയാല്‍ സ്വയം ബലി നല്‍കുമെന്നായിരുന്നു വീട്ടുകാരുടെ ഭീഷണി.

പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തേക്ക് പ്രവേശിച്ചത്. എന്നാല്‍ അകത്തെത്തിയ പൊലിസീനെയും തഹസില്‍ദാരെയും മന്ത്രവാദി കടിച്ചു മുറിവേല്‍പിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പൊലീസ് ഇവരെ കീഴടക്കി.

വീട്ടുടമ തരമണി ഭാര്യ കാമക്ഷി മകനും താമ്പരത്തെ സായുധ സേന യൂണിറ്റിലെ പൊലീസുകാരനുമായ ഭൂപാൽ, മറ്റൊരു മകൻ ബാലാജി മകൾ ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മൂന്ന് ദിവസം വീട് അടച്ചിട്ട് വീട്ടിനുള്ളില്‍ എന്ത് പൂജയാണ് നടന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മൃഗബലി നടന്നോയെന്നും അന്വേഷണം നടക്കുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.

Advertisment