കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണർ വി ബാലകൃഷ്ണൻ. പിടിയിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തി. സ്ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമറിഞ്ഞെത്തിയതാണെന്നും കമ്മീഷണര്‍ പറഞ്ഞു. അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
/sathyam/media/post_attachments/IM4FUSAu2acFf3IiBrYe.jpg)
സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്‍റെ ആസൂത്രണത്തിലും പങ്കുണ്ടെന്ന് പ്രാഥമികമായിത്തന്നെ വ്യക്തമായ അഞ്ചുപേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫിറോസ് ഇസ്മയിൽ, മുഹമ്മദ് ധൽക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് പിടിയിലായത്.
എല്ലാവരും കോയമ്പത്തൂർ ജി.എം.നഗർ, ഉക്കടം സ്വദേശികളാണ്. ഇതിൽ മുഹമ്മദ് ധൽക്ക 1998 ലെ കോയമ്പത്തൂർ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും അൽ ഉമ സംഘടനയുടെ സ്ഥാപകനുമായ എസ്.എ.ബാഷയുടെ സഹോദരപുത്രനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us