കുരുതി കൊടുക്കാന്‍ കോഴിയുമായി കെട്ടിടത്തിന് മുകളില്‍ കയറിയ മന്ത്രവാദി വീണുമരിച്ചു, കോഴി രക്ഷപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: പുതിയതായി നിർമിച്ച മൂന്ന് നില വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതികൊടുക്കാനെത്തിയ മന്ത്രവാദി മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ (70) എന്നയാളാണ് മരിച്ചത്. ബലി കൊടുക്കാൻ കൊണ്ടുവന്ന പൂവൻകോഴി പറന്നുപോയി.

Advertisment

ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം. വെള്ളിയാഴ്ചയാണ് ​ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്. ചടങ്ങിന് മുമ്പ് വീട്ടിൽ ചില ചടങ്ങുകൾ നടത്താൻ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ലോകേഷിന്റെ നിർദേശത്തെ തുടർന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലി െകാടുക്കാൻ തീരുമാനിച്ചത്. ഗൃഹപ്രവേശനത്തിനു മുൻപ് കോഴിയെ ബലി െകാടുത്താൽ ഐശ്വര്യം ഉണ്ടാകുമെന്നു ധരിപ്പിച്ചു. രാജേന്ദ്രനെയാണ് ഇക്കാര്യം എൽപ്പിച്ചത്.

വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പൂവൻകോഴിയുമായി വീട്ടിലെത്തിയ രാജേന്ദ്രൻ മൂന്നാം നിലയിലേക്ക് കോഴിയെ ബലിയർപ്പിക്കാനായി ഒറ്റക്ക് പോയി. എന്നാൽ, സമയം കഴിഞ്ഞിട്ടും രാജേന്ദ്രൻ തിരിച്ചെത്താതിരുന്നതോടെ ലോകേഷ് അന്വേഷിച്ച് എത്തിയതോടെയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം കയ്യിലുണ്ടായിരുന്ന കോഴി പറന്നുപോവുകയും ചെയ്തു.

Advertisment