പറന്നുയർന്ന ഉടനെ എൻജിനു തീ പിടിച്ചു, വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി-വീഡിയോ

New Update

publive-image

ന്യൂഡല്‍ഹി: ബെംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഇൻഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എഞ്ചിനിൽ തീപ്പൊരി കണ്ടതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്.

Advertisment

ഡൽഹിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ–2131 വിമാനത്തിന്റെ എൻജിനാണു തീ പിടിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ക്രൂ അംഗങ്ങളുൾപ്പെടെ 184 പേരാണു വിമാനത്തിലുണ്ടായിരുന്നത്.

എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. ആർക്കും അപകടമില്ലെന്നു ഡൽഹി പൊലീസും അറിയിച്ചു. രാത്രി 9.45 ഓടെയാണ് സംഭവം. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി മറ്റൊരു വിമാനത്തിൽ അയച്ചു. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.

Advertisment